കേരള പോലീസിന്റെ “ശുഭയാത്ര’ യൂട്യൂബില്‍ ഹിറ്റ്; ഒന്നര മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന പത്തു ഫിലിമുകളിലും അഭിനയിച്ചിരിക്കുന്നത് മോഹന്‍ലാല്‍

Subhaകൊച്ചി: കേരള പോലീസിന്റെ “ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി തയാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ യു ടൂബില്‍ ശ്രദ്ധേയമാകുന്നു. ഹെല്‍മെറ്റ് ഉപയോഗം, സീറ്റ്‌ബെല്‍റ്റ് ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ലെയിന്‍ ട്രാഫിക്, സീബ്രാ ക്രോസിംഗ്, അമിതവേഗം, ട്രാഫിക് നിയമപാലനം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന പത്ത് ഹ്രസ്വചിത്രങ്ങള്‍ യുടൂബില്‍ പ്രത്യേക ചാനല്‍ രൂപീകരിച്ചാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളാ പോലീസിന്റെ റോഡ് സുരക്ഷാ ബോധവത്ക്കരണ പദ്ധതിയായ “ശുഭയാത്ര’ യുടെ ഗുഡ്‌വില്‍ അംബാസഡറായ മോഹന്‍ലാല്‍ പത്തു ഫിലിമുകളിലും അഭിനയിച്ചിരിക്കുന്നു. ഒന്നര മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന ചിത്രങ്ങള്‍ക്ക് ഓരോന്നിനും ശബ്ദം നല്‍കിയിരിക്കുന്നതും മോഹന്‍ലാല്‍ തന്നെ.

തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം മേല്‍നോട്ടത്തിലായിരുന്നു പത്തു ഫിലിമുകളുടെയും ചിത്രീകരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പിന്തുണയോടെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ ആശയവും സംവിധാനവും ടോണി ചിറ്റേട്ടുകളം നിര്‍വഹിച്ചിരിക്കുന്നു. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നൂറുദ്ദീന്‍ ബാവയുടേതാണ് കാമറ. ള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്, റെഡ് എപ്പിക് കാമറ ഉപയോഗിച്ചാണ്. പത്തു വീഡിയോകളും ശുഭയാത്രയുടെ പേരിലുള്ള www.youtube.com/channel/UCTVr76Elyx20aJDRZDoBP6w എന്ന യൂ ട്യൂബ് ചാനലില്‍ ദൃശ്യമാണ്.

Related posts