കോ​വി​ഡ് 19 ; ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷം മോ​റട്ടോ​റി​യം; ബാ​ങ്കേ​ഴ്സ് സ​മി​തി റി​സ​ർ​വ് ബാ​ങ്കി​നെ സ​മീ​പി​ച്ചു


തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷം മോ​റ​ട്ടേ​റി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി റി​സ​ർ​വ് ബാ​ങ്കി​നെ സ​മീ​പി​ച്ചു.

കോ​വി​ഡ് 19 സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ​യും സ​ന്പ​ദ് വ്യ​വ​സ്ഥ​യെ​യും ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ തീ​രു​മാ​നം. മൂ​ന്ന് മാ​സ​ക്കാ​ല​ത്തേ​ക്ക് ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 31 വ​രെ കൃ​ത്യ​മാ​യി വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്തി​യ​വ​ർ​ക്കാ​ണ് മോ​റ​ട്ടോ​റി​യ​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളു. കോ​വി​ഡ് 19 റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള 12 മ​ഹാ​മാ​രി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്കി​നെ ബോ​ധി​പ്പി​ച്ച് കൊ​ണ്ടാ​ണ് ബാ​ങ്കേ​ഴ്സ് സ​മി​തി വി​ശ​ദ​മാ​യി ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
റി​സ​ർ​വ് ബാ​ങ്ക് ഈ ​തീ​രു​മാ​നം അം​ഗീ​ക​രി​ച്ചാ​ൽ കൃ​ത്യ​മാ​യി വാ​യ്പ അ​ട​ച്ച് വ​രു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം വാ​യ്പ​ക​ൾ അ​ട​യ്ക്കേ​ണ്ടി വ​രി​ല്ല.

ഇ​ത്ത​ര​ത്തി​ലു​ള്ള വാ​യ്പ​ക്കാ​രു​ടെ തി​രി​ച്ച​ട​വ് പു​ന​ക്ര​മീ​ക​രി​ക്കും. നി​ഷ്ക്രി​യ ആ​സ്തി​യാ​യി​ട്ടു​ള്ള വാ​യ്പ​ക്കാ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

കൃ​ത്യ​മാ​യി വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്തി​യ​വ​ർ​ക്ക് പ​തി​നാ​യി​രം മു​ത​ൽ 25000 രൂ​പ വ​രെ ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കാ​നും ബാ​ങ്കേ​ഴ്സ് സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് വ​ർ​ഷം കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്ത വാ​യ്പ​ക​ൾ തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യാ​കും.

മോ​റ​ട്ടോ​റി​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ തീ​രു​മാ​നം വ​ന്നാ​ലു​ട​ൻ ബാ​ങ്കിം​ഗ് സ​മി​തി ഉ​ട​ൻ ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കും. റി​സ​ർ​വ് ബാ​ങ്കി​ന് ക​ത്ത​യ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ബാ​ങ്കേ​ഴ്സ് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment