തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് അറസ്റ്റിലായ മുന് തിരുവാഭരണ കമ്മീഷണര് കെ.എസ്. ബൈജുവിനെ ഇന്ന് വൈകുന്നേരത്തോടെ റാന്നി കോടതിയില് ഹാജരാക്കും. തിരുവനന്തപുരം ജനറല് ആശുപത്രിയില് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില് ഹാജരാക്കുന്നത്.
റിമാന്ഡ് ചെയ്ത ശേഷം പിന്നീട് കുടുതല് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില് വാങ്ങും. ഇന്നലെ രാത്രിയിലാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ഫ്ളാറ്റില് നിന്ന് അറസ്റ്റ് ചെയ്തത്.
2019 ല് ശബരിമലയില് നിന്ന് സ്വര്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതില് ഗുരുതര ക്രമക്കേടും പിടിപ്പുകേടും ബൈജുവിന്റെ ഭാഗത്തുനിന്നുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇതോടെ സ്വര്ണ്ണക്കൊള്ള കേസില് അറസ്റ്റിലായവരുടെ എണ്ണം നാലായി. വരും ദിവസങ്ങളില് കുടുതല് അറസ്റ്റുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

