കൊച്ചി നഗരത്തില്‍ 10 വയസുകാരനെ കുത്തിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍; സംഭവം പുല്ലേപ്പടിയില്‍ ഇന്നു രാവിലെ ഏഴിന്

deathകൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ അയല്‍വാസി നടുറോഡില്‍വച്ച് കുത്തിക്കൊന്നു. പുല്ലേപ്പടി കൃഷ്ണസ്വാമി റോഡില്‍  പറപ്പള്ളി ജോണിന്റെ മകന്‍ റിസറ്റി (10) ആണ് കൊല്ലപ്പെട്ടത്.  സംഭവത്തില്‍ അയല്‍ക്കാരന്‍ പുല്ലേപ്പടി പൊന്നാശേരി അജി ദേവസ്യയെ (40) സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ പാല്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു റിസ്റ്റി. വഴിയില്‍ വച്ച് അജി റിസ്റ്റിയെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് കുട്ടിയെ ഇയാള്‍ ആക്രമിച്ചത്. കുട്ടിയുടെ കഴുത്തിന് ചുറ്റും 20 കുത്തുകള്‍ ഏറ്റിട്ടുണ്ട്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  ശനിയാഴ്ച്ച റിസ്റ്റിയുടെ ആദ്യകുര്‍ബാന നടത്താനിരിക്കെയാണ് ദാരുണാന്ത്യം. അജി മുമ്പ് മാനസികരോഗത്തിന് ചികിത്സതേടിയിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു.

Related posts