തിരുവനന്തപുരം: മദ്യപിച്ച് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ മുഖ്യ പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി.പള്ളിത്തുറ പുതുവല്‍പുരയിടം റിച്ചാര്‍ഡിന്റെ മകന്‍ ഡാനി റിച്ചാര്‍ഡി(24)നെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ പള്ളിത്തുറ ബീച്ചിലിരുന്ന് അസഭ്യം പറയുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘത്തെ ചോദ്യം ചെയത് വിലക്കിയ പള്ളിത്തുറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ലിജിനെയാണ് ഡാനിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം കുത്തി പരിക്കേല്‍പ്പിച്ചത്.
കുത്ത് കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിനെ വീണ്ടും പിടികൂടി മരക്കഷണങ്ങള്‍ കൊണ്ട് അടിച്ചു മാരകമായ പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിത്തുറ കടപ്പുറം ഭാഗത്ത് ഒളിവിലായിരുന്നു ഇയാള്‍. ഒളിസങ്കേതം മനസിലാക്കി പിടികൂടാന്‍ എത്തിയ ഷാഡോ പോലീസ് സംഘത്തെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് അതിസാഹസികമായാണ് പിടികൂടിയത്.
കഴകൂട്ടം, ടെക്‌നോപാര്‍ക്ക്, മേനംകുളം,തുമ്പ തുടങ്ങിയ മേഘലകളില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനും, അവരെ നിരക്ഷിക്കുന്നതിനുമായി കണ്‍ട്രോള്‍ റൂം എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.