കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുളള കൊല്ലം ചിറയുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയുടെ വടകര ഓഫീസില്‍ നിന്നും അറിയിച്ചു. 325.23 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. 308.97 ലക്ഷം രൂപ ആര്‍എല്‍ഡിഎഫ് പദ്ധതിയായി ഉള്‍പ്പെടുത്തി നബാര്‍ഡ് വായ്പയായി നല്‍കും. കേരളാ ലാന്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനെയാണ് നിര്‍മാണ ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത്. 14 ഏക്രയോളം വിസ്തൃതിയുണ്ടായിരുന്ന കൊല്ലം ചിറ നിലവില്‍ പന്ത്രണ്ടര ഏക്രയായി ചുരുങ്ങി. സംസ്ഥാന കൃഷി വകുപ്പിന്റെ സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്.
ഇതേ മാതൃകയില്‍ കൂത്തു പറമ്പിലെ കോട്ടയം ചിറയും നവീകരിച്ചിരുന്നു. കൊല്ലം പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണിത്.
ചിറ നവീകരണത്തിന് ഫണ്ട് അനുവദിച്ചതില്‍ പിഷാരികാവ് ട്രസ്റ്റി ബോര്‍ഡും ക്ഷേത്ര ക്ഷേമ സമിതിയും അഭിനന്ദിച്ചു. ക്ഷേമ സമിതി യോഗത്തില്‍ അഡ്വ.ടി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.വി.സുധാകരന്‍, ഇ.എസ്.രാജന്‍,വി.വി.ബാലന്‍, കെ.ബാലന്‍ നായര്‍,എന്നിവര്‍ പ്രസംഗിച്ചു.