ഗള്‍ഫിലെ സിനിമാ ലോകം ഉണരുകയാണ്. ഒരു കാലത്ത് ഒരു മുറിയില്‍ ചെറിയ സാഹചര്യങ്ങളില്‍ ചിത്രീകരിച്ചിരുന്ന ഹ്രസ്വചിത്രങ്ങളാണ് ഗള്‍ഫിലെ കലാകാരന്മാര്‍ ഒരുക്കിയിരുന്നത്. ഇപ്പോള്‍ കൊടും ചൂടിനെപ്പോലും തരണം ചെയ്ത്, മരുഭൂമിയില്‍ പോലും ചിത്രീകരണങ്ങള്‍ നടക്കുന്നു. ഗള്‍ഫിലെ കലാകാരന്മാര്‍ പൂര്‍ണതയ്ക്കുവേണ്ടി അത്രയും അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നു. ഈയൊരു മാറ്റം ആദ്യമുണ്ടായത് റിജിന്‍ ഗാന്ധി സംവിധാനം ചെയ്ത ‘ഫീമെയില്‍ ഫോര്‍സെയില്‍’ എന്ന ചിത്രത്തിലൂടെയാണ്.
ദുബായില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഈ ചിത്രത്തിനു ശേഷം റിജിന്‍ ഗാന്ധി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ‘കോംഗോ1959. കൊടും ചൂടില്‍ മരുഭൂമിയില്‍ ചിത്രീകരിച്ച ആദ്യ ദുബായ് ചിത്രമാണിത്. ഡയമണ്ട് റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രിന്‍സ് മാത്യു മുത്തൂര്‍, ആദര്‍ശ് സുധാകരന്‍, അരുണ്‍ രാജ്, ഗോപകുമാര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു.
നിര്‍മാണം- പ്രിന്‍സ് മാത്യു മുത്തൂര്‍, ആദര്‍ശ് സുധാകരന്‍, അരുണ്‍ രാജ്, ഗോപകുമാര്‍, രചന – സംവിധാനം- റിജിന്‍ ഗാന്ധി, ക്യാമറ- മന്‍സൂര്‍ അമീബ, സഗീതം – രാഹുല്‍ കെ. ആര്‍, എഡിറ്റര്‍- താഹിര്‍ ഹംസ, പി.ആര്‍.ഒ. – അയ്മനം സാജന്‍, യൂട്യൂബ് റിലീസ്- എസ് മീഡിയ.ബഷീര്‍ സിന്‍സില, ഫെസി, താരിക്ക് അഷ്‌റഫ്, ഫൈസല്‍, ഷിനി രാഹുല്‍, ഷാനവാസ് കണ്ണഞ്ചേരി എന്നിവരോടൊപ്പം യുഎയിലെ മറ്റു കലാകാരന്മാരും അഭിനയിക്കുന്നു. -അയ്മനം സാജന്‍