കോതമംഗലത്ത് വീണ്ടും തെരുവുനായ ആക്രമണം; ആടുകളെ കടിച്ചു കൊന്നു

ekm-aaduകോതമംഗലം: കോതമംഗലത്ത് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു. തെക്കേവെണ്ടുവഴി മുണ്ടയ്ക്കക്കുടി ബേബിയുടെ രണ്ട് ആടുകളെയാണ് തെരുവ്‌നായ്ക്കള്‍ ഇന്നു പുലര്‍ച്ചെ കടിച്ചുകൊന്നത്. മറ്റൊന്നിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.വീടിനോടു ചേര്‍ന്നുള്ള കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. പുലര്‍ച്ചെ നാലോടെ ആടിന്റെ കരച്ചില്‍ കേട്ടാണ് ബേബിയും കുടുംബവും ഉണര്‍ന്നത്.

കൂട്ടില്‍ ചെന്നു നോക്കുമ്പോള്‍ രണ്ട് ആടുകളെ നായ്കൂട്ടം കടിച്ച് കൊന്നിരുന്നു. മറ്റൊന്നിനെ അക്രമിക്കുകയുമായിരുന്നു. വീട്ടുകാര്‍ക്കു നേരെയും നായ്ക്കള്‍ പാഞ്ഞടുത്തു. പത്ത് കിലോയിലേറെ തൂക്കമുള്ള രണ്ട് ആടുകളെയാണ് നായ്ക്കൂട്ടം കൊന്നത്. പ്രദേശത്ത് മുന്‍പും നിരവധി വളര്‍ത്തു മ്യഗങ്ങളെ തെരുവ് നായ്ക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

ബേബിയുടെ തന്നെ ഒരാടിനെ ആറ് മാസംമുമ്പ് തോട്ടത്തില്‍ തീറ്റാനായികെട്ടിയിരുന്നതിനെ നായ്ക്കൂട്ടം കൊന്ന് പകുതിയോളം ഭക്ഷിച്ചിരുന്നു. അതിനുശേഷം ആടുകളെ തീറ്റാന്‍ വിട്ടാല്‍ വീട്ടുകാര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. കൂട്ടില്‍കയറി ആക്രമിക്കുമെന്ന് പ്രതിക്ഷ ഉണ്ടായിരുന്നില്ല. പത്തിലേറെ തെരുവ് നായ്ക്കളാണ് പ്രദേശത്ത്അലഞ്ഞ് തിരിയുന്നത്.

Related posts