കോളേജുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: ബിന്ദുകൃഷ്ണ

klm-bindhu ചവറ: കേരളത്തിലെ കോളേജുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജില്‍ റാഗിംഗിന് വിധേയയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പിണറായി വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട കുട്ടികള്‍ കോളേജുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. എല്‍ഡിഎഫ് ഭരണത്തില്‍ കയറിയതു മുതല്‍ എല്ലായിടത്തും അക്രമം നടക്കുകയാണ്.ഇന്ന് കോളേജുകളില്‍ പെണ്‍കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുന്ന അ വസ്ഥയാണ്. പിണറായി വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട വിദ്യാര്‍ഥി സംഘടനയിലെ ആരോപണ വിധേയനായ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്ന നിലപാടാണ് കോളേജധികൃതര്‍ കൈക്കൊളളുന്നത് എന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Related posts