ഇന്‍ഡോര്‍: അനുപമം, അവിസ്മരണീയം.. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഈ ഇന്നിംഗ്‌സിനെ അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ഇന്‍ഡോറില്‍ കോഹ്ലി നേടിയത് രണ്ടാമത്തെ ഇരട്ട സെഞ്ചുറി. മികച്ച ബോളുകളെ പ്രതിരോധിച്ചും മോശം ബോളുകളെ ബൗണ്ടറി ലൈന്‍ കടത്തിയും മിന്നും പ്രകടനമാണ് കോഹ്ലി നടത്തിയത്.
347 പന്തില്‍ നിന്ന് 18 ബൗണ്ടറികലുടെ അകമ്പടിയോടെയാണ് കോഹ്ലി 200തികച്ചത്. നായകനെന്ന നിലയില്‍ രണ്ടു ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്ലി. 2016ല്‍ തന്നെയാണ് രണ്ട് ഇരട്ടസെഞ്ചുറികളും പിറന്നതെന്നത് നേട്ടത്തിന്റെ മധുരവും ഇരട്ടിയാക്കുന്നു. ആന്റിഗ്വയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ആദ്യ ഡബിള്‍.
കോഹ്ലിയ്ക്ക് മികച്ച പിന്തുണയുമായി അജങ്ക്യ രഹാനെയും നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് പ്രശ്‌നങ്ങളില്ലാതെ ചലിച്ചു. 159 റണ്‍സ് നേടിയ രഹാനെയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 446 റണ്‍സ് എടുത്തിട്ടുണ്ട് ഇന്ത്യ.