കോഹ്‌ലിയെ സച്ചിനോട് താരതമ്യപ്പെടുത്തുന്നത് അനുചിതം: യുവ്‌രാജ്

YUVRAJന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കറോട് വിരാട് കോഹ്്‌ലിയെ താരതമ്യപ്പെടുത്തുന്നത് അനുചിതമാണെന്ന് യുവ്‌രാജ് സിംഗ്. സച്ചിനേപ്പോലെയാവുന്നതിന് ഇനിയും വലിയ കഠിനാധ്വാനം കോഹ്്‌ലിക്കു വേണം. 100 സെഞ്ചുറി നേടുക എന്നത് ആര്‍ക്കെങ്കിലും സാധ്യമാണോ എന്ന് ഇപ്പോഴും സംശയമാണെന്ന് അദ്ദേഹം പറഞ്ഞു. കടിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടാണ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡറാകാന്‍ സച്ചിനു കഴിഞ്ഞത്. അതുപോലെ ഒരാള്‍ ഇനിയുണ്ടാകുമോ എന്നതു സംശയമാണ് -യുവി പറഞ്ഞു. എന്നാല്‍, സമകാലിക ക്രിക്കറ്റില്‍ കോഹ്്‌ലിയും എബി ഡിവില്യേഴ്‌സുമാണ് മികച്ച താരങ്ങളെന്നു യുവി നിരീക്ഷിച്ചു.

സച്ചിനുമായി വിരാടിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് ഡേവിഡ് വാര്‍ണറും പറഞ്ഞു. ഇന്നു ഗുജറാത്തിനെതിരേ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദിനു വേണ്ടി യുവ്‌രാജ് കളിക്കാനിറങ്ങും. പരിക്കിന്റെ പിടിയിലായിരുന്ന യുവിയുടെ ഈ സീസണിലെ ആദ്യ ഐപിഎല്‍ മത്സരമാണിത്.

Related posts