ക്ലാസ് കട്ടുചെയ്തു ബീച്ചിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്..! സ്വീകരിക്കാന്‍ പോലീസ് റെഡി!

beachആലപ്പുഴ: ക്ലാസ് കട്ടുചെയ്ത് ബീച്ചിലെത്തുന്ന കമിതാക്കളെ പിടികൂടാന്‍ പോലീസ് നടപടി തുടങ്ങി. വനിത സിഐയുടെ നേതൃത്വത്തിലാണ് നടപടിയാരംഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 10.10നും വൈകുന്നേരം മൂന്നിനുമിടയില്‍ ക്ലാസ് കട്ടുചെയ്ത് ബീച്ചിലെത്തിയ യുവതി യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയായവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും 18 വയസില്‍ താഴെയുള്ളവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയുമായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരായിരുന്നു പിടിയിലായവരിലേറെയും.

കോളേജിലും എന്‍ട്രന്‍സ് കോച്ചിംഗിനും എന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയശേഷം കറങ്ങാനിറങ്ങിയവരായിരുന്നു ഇവരില്‍ പലരും. ബീച്ചിലെത്തുന്ന കമിതാക്കളുടെ പ്രവര്‍ത്തികള്‍ പലപ്പോഴും അതിരുവിടുന്നതായി വ്യാപക പരാതികളുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വനിത സെല്‍ ബീച്ചില്‍ പരിശോധന തുടങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. വരുംദിവസങ്ങളിലും ബീച്ചില്‍ ഇത്തരത്തില്‍ പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.

Related posts