ഗവര്‍ണറെ കൊലപ്പെടുത്തിയ പോലീസുകാരനെ തൂക്കിലേറ്റി; പാക്കിസ്ഥാനില്‍ പ്രതിഷേധം

hangഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബില്‍ ഗവര്‍ണറെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരനെ തൂക്കിലേറ്റി. രാജ്യത്തെ മതനിന്ദ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു അഭിപ്രായപ്പെട്ടതിനാണ് പഞ്ചാബ് പ്രാവിശ്യ ഗവര്‍ണര്‍ സല്‍മാന്‍ തസീരിനെ അദ്ദേഹത്തിന്റെ സുരക്ഷ ഗാര്‍ഡായിരുന്ന മുംതാസ് ഖദ്രി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് റാവല്‍പിിയിലെ അദൈല ജയിലില്‍ വധശിക്ഷ നടപ്പാക്കിയത്.

ഇതേസമയം മുംതാസ് ഖദ്രിയെ തുക്കിലേറ്റിയതില്‍ പ്രതിഷേധവുമായി വിവിധ മതസംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നു സുന്നി തഹ്രീക് നേതാവ് അജാസ് ഖദ്രി പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിലുള്ള പ്രതിഷേധ സൂചകമായി പാക്കിസ്ഥാനില്‍ കടകളും സ്കൂളുകളും അടയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

2011 ജനുവരി നാലിനാണ് ഖദ്രി ഗവര്‍ണറെ കൊലപ്പെടുത്തിയത്. മതനിന്ദ കുറ്റം ചുമത്തിയ ക്രൈസ്തവ വനിതയെ പിന്തുണച്ച ഗവര്‍ണര്‍ തസീര്‍ മതനിന്ദ നിയമത്തില്‍ കാലോചിതമായ മാറ്റം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായാണ് മുംതാസ് ഖദ്രി കൊലപ്പെടുത്തിയത്.

Related posts