കാണ്‍പുര്‍: സുരേഷ് റെയ്‌ന എത്തി. ഗുജറാത്ത് ലയണ്‍സിനു വിജയം. നിര്‍ണായകമത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫിലേക്ക്. ആദ്യം ബാറ്റ് ചെയ്ത കോല്ഡക്കത്തയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 36 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 53 റണ്‍സ് നേടിയ സുരേഷ് റെയ്‌നയാണ് ഗുജറാത്തിനു ജയമൊരുക്കിയത്. ആരോണ്‍ ഫിഞ്ച് 26 റണ്‍സെടുത്തു. നേരത്തെ 36 റണ്‍സെടുത്ത യൂസഫ് പഠാന്‍ മാത്രമാണ് കോല്‍ക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്. ഗുജറാത്തിനു വേണ്ടി ഡ്വെയ്ന്‍ സ്മിത്ത് നാലു വിക്കറ്റ് നേടി.
ഗുജറാത്ത് പ്ലേ ഓഫിലേക്ക്
