ഗുരുവായൂരിലെ മഞ്ഞപ്പിത്ത ബാധ: പരിശോധന തുടരുന്നു

ktm-jounticeഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തബാധ പടരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാവിഭാഗവും ഗുരുവായൂരില്‍ പരിശോധന കര്‍ശനമാക്കി. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ വിവിധ ശീതള പാനീയ കടകളില്‍ വിതരണം ചെയ്യാന്‍ കുന്നംകുളത്തുനിന്ന് കൊണ്ടുവന്ന 12 ഐസ് ബ്ലോക്കുകള്‍ ആരോഗ്യവിഭാഗം പിടികൂടി.
കൈരളി ജംഗ്ഷനിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും പിടികൂടി. ഗുരുവായൂരിലെ ഏതാനും കാറ്ററീംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് കണ്ടെത്തി. ഇതില്‍ ഒരു സ്ഥാപനത്തിന് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ട് ഐസ് ഫാക്ടറികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. വരും ദിവസങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും പരിശോധനകള്‍ തുടരും. ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.എസ്.ലക്ഷമണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പോള്‍ തോമസ്, ജെഎച്ച്‌ഐമാരായ എ.പി. സുരേഷ്, കെ.വി. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നുപരിശോധന.

Related posts