ഗോ മാതാവ്… സ്വത്തു വീതം വെച്ചുമക്കള്‍ക്ക് നല്‍കി; കാളി ഇപ്പോള്‍ പെരുവഴിയില്‍

FB-GOMATHAKALIപഴയന്നൂര്‍: സ്വത്തുക്കളെല്ലാം മക്കള്‍ക്കു വീതം വെച്ചു നല്‍കിയ വൃദ്ധ പെരുവഴിയില്‍. വെള്ളാര്‍കുളം കണ്ടംപൊതിവീട്ടില്‍ കാളി (80)ക്കാണ് ഈ ദുരവസ്ഥ. രണ്ട് ആണ്‍ മക്കളും ഒരു മകളുമാണ് കാളിക്കുള്ളത്. സ്വത്ത് ഭാഗിച്ചതിനു ശേഷം കാളിയെ മക്കള്‍ ഉപേക്ഷിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാളി സ്വന്തം ഇഷ്ട പ്രകാരം ഇറങ്ങിപോയതാണെന്നും വിളിച്ചിട്ടു വരാന്‍ കൂട്ടാക്കുന്നില്ലെന്നും മക്കള്‍ പറയുന്നു. ഇപ്പോള്‍ ഭിക്ഷയാചിച്ചാണ് കാളി ജീവിക്കുന്നത്. ചെവി കേള്‍ക്കാത്ത കാളി റോഡിലൂടെ നടക്കുന്നത് അപകടത്തിനു കാരണമാകുമെന്നും ഇവരുടെ ശരീരത്തുള്ള സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Related posts