മാഡ്രിഡ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ സെമിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡ് ജര്‍മനിയില്‍നിന്നുള്ള ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. സ്വന്തം മൈതാനത്തു നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോയുടെ ജയം.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ സോള്‍ നിഗ്വെസാണ് മുന്‍ ചാമ്പ്യന്മാരായ ബയേണിന്റെ വിധിനിര്‍ണയിച്ച ഗോള്‍ സ്വന്തമാക്കിയത്. അഗസ്‌തോ ഫെര്‍ണാണ്ടസിന്റെ ഹെഡ് പാസില്‍നിന്നായിരുന്നു നിഗ്വെസിന്റെ ഗോള്‍. ഗോള്‍ മടക്കാന്‍ സന്ദര്‍ശകര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോയുടെ പ്രതിരോധം വഴങ്ങിയില്ല. അതോടെ പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് ആദ്യ പാദ മത്സരം ഒരു ഗോളിന്റെ കടത്തോടെ അവസാനിപ്പിക്കേണ്ടിവന്നു.
മേയ് മൂന്നിനാണ് രണ്ടാം പാദ സെമി. ബയേണിന്റെ മൈതാനത്താണ് മത്സരം. അവിടെ സമനില പിടിച്ചാല്‍ അത്‌ലറ്റിക്കോയ്ക്ക് കലാശപ്പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാകും. രണ്ടു ഗോള്‍ വ്യത്യാസത്തില്‍ അത്‌ലറ്റിക്കോയെ കീഴടക്കിയാല്‍ ബയേണ്‍ ഫൈനലിലേക്ക് മുന്നേറും.