ചിറ്റൂര്‍ പുഴയോരത്തെ കൈയേറ്റകൃഷി അതിരുവിടുന്നു; നടപടിയില്ല

pkd-kaiettamചിറ്റൂര്‍: മൂലത്തറമുതല്‍ കൊടുമ്പുവരെ ചിറ്റൂര്‍ പുഴയുടെ  ഇരുവശത്തും വ്യാപകമായിട്ടുള്ള കൈയേറ്റകൃഷി നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.   പുഴയുടെ വിസ്താരംകുറഞ്ഞതുമൂലം  ചെറിയ മഴപെയ്താല്‍പോലും മൂലത്തറ, ആലാംകടവ്, പാറക്കളം നിലമ്പതിപ്പാലങ്ങള്‍ കവിഞ്ഞൊഴുകി യാത്രാതടസത്തിനും കാരണമാകുന്നു. തെങ്ങ്, വാഴ, പച്ചക്കറികൃഷിവരെ പുഴയോരങ്ങളില്‍ വ്യാപകമായി നടത്തിവരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടാലും ജലസേചനവകുപ്പ് അധികൃതര്‍ എത്തുന്നുമില്ല.

എത്തിപ്പെടാന്‍ പുഴയോരത്ത് വാഹനസഞ്ചാരത്തിന് മാര്‍ഗവുമില്ല. ഇതും കൈയേറ്റക്കാര്‍ക്ക് ഏറെ സഹായകമാകുന്നു. മൂലത്തറ മുതല്‍ കൊടുമ്പുവരെ മുപ്പതോളം കിലോമീറ്റര്‍ ദൂരത്താണ് കൈയേറ്റക്കാരുടെ ആധിപത്യം നിലവിലുള്ളത്. പുഴയില്‍ പമ്പ് സെറ്റ് വച്ച് വെള്ളം ചോര്‍ത്തിയാണ് കൃഷി നടത്തുന്നത്.

കൈയേറ്റത്തെക്കുറിച്ച് സമീപവാസികള്‍ അധികൃതര്‍ പരാതി അറിയിച്ചാല്‍ കൈയേറ്റ കര്‍ഷകര്‍ ഭീഷണിപ്പെടുത്താറുമുണ്ടത്രെ. ജലസേചനവകുപ്പ് അധികൃതര്‍ ഫലപ്രദമായി നടപടി സ്വീകരിക്കാതിരിക്കുന്നതില്‍ കൈയേറ്റകൃഷി വര്‍ധിച്ചുവരികയാണ്.

Related posts