ചുംബനരംഗങ്ങളില്‍ അഭിനയിക്കാനോ മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിനയിക്കാനോ തനിക്ക് മടിയില്ല; കരീന

kareenaചുംബനരംഗങ്ങളില്‍ അഭിനയിക്കാനോ മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിനയിക്കാനോ തനിക്ക് മടിയില്ലെന്ന് കരീന
കപൂര്‍. വിവാഹം കഴിഞ്ഞുവെന്ന് കരുതി ചുംബിക്കില്ലെന്നും മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിനയിക്കില്ലാന്നെല്ലാമുള്ള കടുത്ത നിലപാടുകള്‍ എടുക്കാന്‍ താനില്ലെന്നും കരീന പറഞ്ഞു. സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന കരീന കപൂര്‍ കഴിഞ്ഞയിടെയാണ് സിനിമ രംഗത്ത് വീണ്ടും സജീവമായത്. അര്‍ജുന്‍ കപൂറും അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കീ ആന്‍ഡ് കാ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്. ഈ ചിത്രത്തിലെ ചുംബന രംഗങ്ങളും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിന് ശേഷമാണ് കരീന തന്റെ നിലപാട് വ്യക്തമാക്കിയത്.

Related posts