കൊടകര: സംയുക്ത സമരസമിതിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി സിപിഎം നടത്തുന്ന അക്രമസമരത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ചെമ്പുച്ചിറയിലെ സ്വകാര്യ ചെരുപ്പുനിര്‍മ്മാണകമ്പനിക്കെതിരായ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്പനി ഉടമക്കനുകൂലമായി കോടതി വിധി ഉണ്ടായ സാഹചര്യത്തില്‍ ഇതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ പോകാനും സമാധാനപരമായി സമരം തുടരാനും സംയുക്ത സമര സമിതി തീരുമാനിച്ചിരുന്നത്.
എന്നാല്‍ തൊട്ടുത്ത ദിവസം കമ്പനിയിലേക്ക് യന്ത്രങ്ങള്‍ കൊണ്ടുവന്നപ്പോള്‍ തീവ്രവാദ ശൈലിയില്‍ ദേഹത്ത് മണ്ണെമ്മയൊഴിച്ച് സ്ത്രീകളെ ചാവേറുകളാക്കി രംഗത്തിറക്കുകയാണ് സിപിഎം ചെയ്തതെന്നും ബിജെപി നേതാക്കള്‍ കുറ്റ്‌പ്പെടുത്തി. പണം കൈപ്പറ്റിയാണ് ബിജെപി സമരത്തില്‍ നിന്ന് പിന്മാറിയതെന്ന് സിപിഎം നടത്തുന്ന ആരോപണവും പ്രചാരണവും തെളിയി്ച്ചാല്‍ ആരോപണ വിധേയരായവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ബി.ബിനോയ്, ജനറല്‍ സെക്രട്ടറി സി.വി.ഗിനീഷ്, ജില്ല സമിതി അംഗം ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.