ചേറ്റുവ: ചേറ്റുവ മത്സ്യബന്ധന തുറമുഖത്തിന്റെ 95 ശതമാനം പണി പൂര്‍ത്തിയായിട്ടും അവശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാത്തത് ജനപ്രതിനിധികളുടെ അനാസ്ഥയാണെന്നു മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.പ്രതാപന്. ആവശ്യമായ തുക നീക്കിവച്ചിട്ടും അഴിമുഖത്തെ ഡ്രഡ്ജിംഗ് നടത്തുന്ന പണി മാത്രമാണുള്ളത് എന്നിട്ടും ഇത് പൂര്‍ത്തീകരിക്കുന്നില്ല: പ്രതാപന് ആരോപിച്ചു. കോരിച്ചൊരിയുന്ന മഴയത്ത് ചേറ്റുവ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസിനു മുമ്പില്‍ ഏങ്ങണ്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 30 കോടി 24 ലക്ഷം രൂപ പദ്ധതി തുക വകയിരുത്തിയിരുന്നു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ശരത് പവാര്‍ മത്സ്യബന്ധന തുറമുഖത്തിനു തറക്കല്ലിട്ടത്. പി.സി.ചാക്കോ എംപിയും ഇതിനുവേണ്ടി പരിശ്രമിച്ചിരുന്നു. തുറമുഖം വികസനം 95 ശതമാനം പൂര്‍ത്തിയായി. തൃശൂരിന്റെ തീരമേഖലയുടെ അഭിമാനമായി മാറാവുന്ന ചേറ്റുവ ഹാര്‍ബറിനോട് സ്ഥലം എംഎല്‍എ കാണിക്കുന്ന അലംഭാവ മനോഭാവമാണ് വികസന പൂര്‍ത്തീകരണത്തിന്റെ മെല്ലേപോക്കിനു കാരണം, പ്രതാപന് കുറ്റപ്പെടുത്ത
ി.
നിസംഗത വെടിഞ്ഞ് ചേറ്റുവ ഹാര്‍ബറിന്റെ ശേഷിക്കുന്ന പണി പൂര്‍ത്തീകരിച്ച് ഈ സീസണില്‍ തന്നെ തുറമുഖം തൊഴിലാളികള്‍ക്ക് തുറന്നുകൊടുക്കണം – അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന് കാര്യാട്ട് അധ്യക്ഷനായിരുന്നു. ഇര്‍ഷാദി കെ. ചേറ്റുവ, മനോജ് തച്ചപ്പുള്ളി, സി.വി.തുളസിദാസ് എന്നിവര്‍ പ്രസംഗിച്ചു.