ചൈനയില്‍നിന്നു ആര്‍ക്കും വാങ്ങാം, ശുദ്ധവായു ആദായവിലയ്ക്ക്!

oxigenവരുംകാലങ്ങളില്‍ ശുദ്ധവായു പണം നല്കി വാങ്ങേണ്ടിവരുമെന്ന് പറയാറുണ്ട്. എല്ലാ ദിനവും ശുദ്ധവായു ശ്വസിക്കാന്‍ പറ്റുന്നതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമെന്ന് വിശ്വസിക്കേണ്ടിവരുന്ന കാലം ഒരുപക്ഷേ വൈകാതെ സമാഗതമായേക്കാം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയില്‍ ശുദ്ധവായു വില്പന തുടങ്ങിക്കഴിഞ്ഞു.

പുകനിറഞ്ഞ അന്തരീക്ഷമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ. മലമുകളിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ശ്വാസതടസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രാമവാസികള്‍ വായു ബിസിനസ് ലാഭകരമായി കണ്ട് കച്ചവടത്തിനിറങ്ങിയത്.

ശുദ്ധവായു വില്പനയ്ക്ക് എന്ന ബോര്‍ഡിനുകീഴില്‍ പ്ലാസ്റ്റിക് കവറുകളില്‍ വായു നിറച്ചാണ് വില്പന. ശുദ്ധവായു വാങ്ങിക്കുന്നത് ആരോഗ്യമുള്ള ജീവിതം വാങ്ങുന്നതുപോലെയാണെന്ന പരസ്യ വാചകങ്ങള്‍ ഓരോ പ്ലാസ്റ്റിക് കവറിലും പതിച്ചിട്ടുണ്ട്.

കവറുകളുടെ വലുപ്പമനുസരിച്ച് 10 മുതല്‍ 30 യുവാന്‍ വരെയാണ് വില (ഏകദേശം 100 രൂപ മുതല്‍ 310 രൂപ വരെ). ചില ടൂറിസ്റ്റുകള്‍ ശുദ്ധവായു വാങ്ങി ആര്‍ഭാടം കാണിക്കുന്നുണ്ട

Related posts