ചൈനീസ് സ്കൂളില്‍ അക്രമി 10 കുട്ടികളെ കുത്തി

school-knifeബെയ്ജിംഗ്: ചൈനീസ് സ്കൂളില്‍ അക്രമി 10 കുട്ടികളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് അക്രമി ജീവനൊടുക്കി. ചൈനയിലെ ഹെയ്‌നാന്‍ പ്രവിശ്യയിലെ സ്കൂളിലായിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടില്‍ പോകാനായി കാത്തുനിന്ന കുട്ടികളെ പാഞ്ഞെത്തിയ അക്രമി കുത്തുകയായിരുന്നു. നിരവധി കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പെണ്‍കുട്ടികള്‍ക്കും ആറ് ആണ്‍കുട്ടികള്‍ക്കുമാണു പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

45 കാരനായ ലി സിജുനാണ് ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ കാരണമെന്തെന്നു തിരിച്ചറിഞ്ഞിട്ടില്ല.

Related posts