ചോദ്യങ്ങള്‍ ആവാം… പക്ഷേ ഇത് ഇത്തിരി കടന്നുപോയില്ലേ. ഇത് ബോളിവുഡ് നടന്റെ മുന്‍ ഭാര്യയുടെ ചോദ്യമാണ്. ഇവര്‍ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലെ അതിശയമുള്ളു എന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരം. സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂര്‍ ഗര്‍ഭിണിയാണോയെന്ന് സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യയായ അമൃത സിംഗിനോടായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
ഇത്തരം അനാവശ്യകാര്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി തന്നെ വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നായിരുന്നു അമൃതയുടെ ആദ്യ പ്രതികരണം. നിങ്ങളാരാണ്, ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് തന്നെ ഇനി വിളിക്കരുതെന്നും അമൃത മുന്നറിയിപ്പു നല്‍കി. മാധ്യമപ്രവര്‍ത്തകന്‍ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഈ വാര്‍ത്ത എങ്ങനെയോ പുറത്താവുകയായിരുന്നു. അമൃതയുമായുള്ള ബന്ധം സെയ്ഫ് അലിഖാന്‍ നിയമപരമായി വേര്‍പെടുത്തിയിരുന്നു.