ചോരക്കുഴിയിലെ സമാന്തരപാലംവീണ്ടും ഗതാഗതസജ്ജമാക്കി

ekm-chorakuzhyകൂത്താട്ടുകുളം:  എംസി റോഡില്‍ കൂത്താട്ടുകുളം – മോനിപ്പിള്ളി റൂട്ടിലെ ചോരക്കുഴി പാലം വീണ്ടും ഗതാഗതയോഗ്യമാക്കി.  കഴിഞ്ഞ വെള്ളിയാഴ്ച  പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് ഗതാഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ താത്ക്കാലികമായി നിര്‍മിച്ച പാലത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. തോട്ടിലെ നീരൊഴുക്ക് ശക്തമായപ്പോള്‍ പാലത്തിനടിയില്‍ നീരൊഴുക്കിനായി സ്ഥാപിച്ചിരുന്ന  പൈപ്പുകള്‍ക്കിടിയുള്ള മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് പാലത്തില്‍ നേരിയ വിള്ളല്‍ കാണപ്പെട്ടത്.

താത്ക്കാലിക പാലം ബലവത്തായാണ്   നിര്‍മിച്ചിരുന്നതെങ്കിലും  തോട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. പാലത്തില്‍ വിള്ളല്‍കണ്ട ഭാഗം ഉള്‍പ്പെടെ  പാലം പൂര്‍ണമായും റീടാര്‍ ചെയ്തു. തുടര്‍ന്ന് വാഹനങ്ങള്‍ക്കായി  തുറന്നുകൊടുത്തു. 15 ദിവസത്തിനകം പ്രധാന പാലം  പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍  അറിയിച്ചു.

Related posts