തിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശനനടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തെരുവ് നായകളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നിയമതടസമില്ലെന്നും ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2000 രൂപ വച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ജീവന് ഭീഷണിയായ നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് മന്ത്രി
