മെഡല്‍ നിലയില്‍ ഇന്ത്യ മൂന്നാമത്

അ​ബു​ദാ​ബി​യി​ല്‍ ന​ട​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വർണത്തിൽ കുറവാണെങ്കിലും ആകെ മെഡലുകളി ൽ ഇന്ത്യ മുന്നിൽ. 72 സ്വ​ര്‍ണ​വും 98 വെ​ള്ളി​യും 96 വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. സ്വ​ര്‍ണ മെ​ഡ​ലി​ല്‍ നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. 90 സ്വ​ര്‍ണ​വും 36 വെ​ള്ളി​യും 28 വെ​ങ്ക​ല​വു​മു​ള്ള കാ​ന​ഡ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആ​കെ 154 മെ​ഡ​ലാ​ണ് കാ​ന​ഡ​യ്ക്ക്. 88 സ്വ​ര്‍ണ​വും 51 വെ​ള്ളി​യും 96 വെ​ങ്ക​ല​വു​മു​ള്ള റ​ഷ്യ​ക്ക് 172 മെ​ഡ​ലാ​ണു​ള്ള​ത്.

ഒ​ളി​മ്പി​ക്‌​സി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും ടീം ​ഇ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഈ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ. യൂ​ണി​ഫൈ​ഡ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ 10-1ന് ​ബം​ഗ്ലാ​ദേ​ശി​നെ തോ​ല്‍പ്പി​ച്ചു. ഇ​തി​ല്‍ മ​ല​യാ​ളി താ​രം ഫ​ര്‍സി​ന്‍ അം​ഗ​മാ​യി​രു​ന്നു. പു​രു​ഷ​വി​ഭാ​ഗം 4-400 വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ 4:53.61 സെ​ക്ക​ന്‍ഡി​ല്‍ വെ​ള്ളി നേ​ടി.

ചൈ​ന​യ്ക്കാ​ണ് സ്വ​ര്‍ണം വെ​ങ്ക​ലം ഗ​യാ​ന​യ്ക്കും. വ​നി​ത​ക​ളു​ടെ 4-400 റി​ലേ​യി​ല്‍ ഇ​ന്ത്യ 5:59.64 സെ​ക്ക​ന്‍ഡി​ല്‍ വെ​ങ്ക​ലം നേ​ടി. കാ​ന​ഡ സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ വെ​ള്ളി ചൈ​ന സ്വ​ന്ത​മാ​ക്കി. വോ​ളി​ബോ​ള്‍ ട്രെ​ഡീ​ഷ​ണ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ക്കു വെ​ള്ളി. പു​രു​ഷ​ന്മാ​രു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ഇ​ന്ത്യ​ക്കു 51.82 സെക്കൻഡിലാണ് വെ​ള്ളി. മലയാളി താരം ഗോകുൽ രാജൻ ഇതിൽ അംഗമായിരുന്നു. ബം​ഗ്ലാ​ദേ​ശി​നാ​ണ് സ്വ​ര്‍ണം. ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന്‍റെ മൂ​ന്നു വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ​ക്ക് വെ​ള്ളി​യാ​ണ്.

-അബുദാബിയിൽനിന്ന് ബ്രഹ്‌മനായകം മഹാദേവൻ

Related posts