മങ്കൊമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ പദ്ധതിക്കു തുടക്കമിട്ട് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ജലാശങ്ങളിലൂടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദാവിദുപുത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ജലാശയങ്ങളെ സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കുട്ടനാട്ടിലെ ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുകയാണ് ലക്ഷ്യം.
കൈനകരിയിലെ മാനപ്പള്ളിക്കായലില്‍ ഒഴുകിനടന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചുകൊണ്ട് തോമസ് ചാണ്ടി എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. കായലിലൂടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നിക്കം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്തംഗം കമലമ്മ ഉദയാനന്ദന്‍, പ!ഞ്ചായത്തംഗങ്ങളായ സുബി സന്തോഷ്, സജിമോള്‍ സജീവ്, ഐഷമ്മ ജീവാന്ദന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രസീത മിനില്‍ കുമാര്‍, സനല്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.