കൊല്ലം: പെരുമ്പാവൂരിലെ ജിഷയുടെ മരണത്തില്‍ ഇരുമുന്നണികള്‍ക്കും ~ഒരുപോലെ ഉത്തരവാദികളാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസഭ-2016 സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.പാവപ്പെട്ട കുടുംബത്തിലെ ജിഷയും മാതാവും പല തവണ സഹായത്തിനായി ഇടതു-വലതു നേതാക്കളോട് കേണപേക്ഷിച്ചിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന അവരോട് പുറം തിരിഞ്ഞുനിന്ന ഇരുമുന്നണികളും രണ്ടാം നിര്‍ഭയയെ സൃഷ്ടിക്കുകയായിരുന്നു.
അതിക്രൂരമായ ഈ കൊലപാതകത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉത്തരവാദികളാണ്. സ്വപ്നജീവികളായ ഇവര്‍ പട്ടികജാതിക്കാരുടെ പ്രശ്നങ്ങള്‍ വോട്ടിന് വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും ജിഷ വധം ഏറ്റവുമധികം സുരക്ഷ ഉറപ്പിക്കുന്ന ഇലക്ഷന് സമയത്ത് പോലും കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്വേഷപ്രചാരകരായ ഇടതുപക്ഷത്തെയും വിനാശകാരികളായ വലതുപക്ഷത്തെയും വോട്ടര്‍മാര്‍ പാഠം പഠിപ്പിക്കുമെന്നും വികസനാത്മകരാഷ്ട്രീയം മുറുകെ പിടിക്കുന്ന ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും യുപിഎ കാലത്ത് നടപ്പാക്കാത്ത നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മോദിസര്‍ക്കാര്‍ നടപ്പാക്കി. ഫാക്ടിന് ആയിരം കോടി രൂപയാണ് സഹായധനം നല്‍കിയത്. പരവൂര്‍ ദുരന്തം ഉണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ആശ്വാസവുമായെത്തി. ഇതെല്ലാം തിരിച്ചറിയുന്ന ജനങ്ങള്‍ ഇടതു-വലതു ദുഷ്പ്രചാരണങ്ങളെ അതിജീവിച്ച് ബിജെപിക്ക് വോട്ട് ചെയ്യുമെന്നുറപ്പുണ്ട്.
ബിജെപിയില്‍ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്താനുള്ള മുന്നണികളുടെ ശ്രമം ഇത്തവണ പാഴാകും. ന്യൂനപക്ഷസമൂഹം മാത്രമുള്ള ജമ്മുകാശ്മീരിലും ഗോവയിലും ബിജെപിയാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം.ബിഡിജെഎസ് അടിത്തറയുള്ള പാര്‍ട്ടിയാണെന്നും എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികളുടെയും ശക്തി എത്രത്തോളമുണെ്ടന്ന് തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെടുത്തുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പ്രദീപ്ചന്ദ്രന് സ്വാഗതം പറഞ്ഞു.