നിയമസഹായം ലഭിക്കുന്നതിന് അഭിഭാഷകന്‍; പോലീസ് ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നും മറുപടി; ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ കോടതി റിമാന്‍ഡ് ചെയ്തു

jisha-jailകൊച്ചി: ജിഷ വധക്കേസിലെ പ്രതി ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ കോടതി റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജയിലേക്ക് മാറ്റിയിരിക്കുകയാണ്. കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്.

നിയമസഹായം ലഭിക്കുന്നതിന് പ്രതിക്ക് അഭിഭാഷകനെ കോടതി അനുവദിച്ചു. അഡ്വ. പി. രാജനെയാണ് പ്രതിക്കായി കോടതി നിയോഗിച്ചിരിക്കുന്നത്. തുറന്ന കോടതിയിലാണ് കേസ് പരിഗണിച്ചത്. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ ശനിയാഴ്ച പോലീസ് കോടതിയില്‍ നല്‍കും. ഇതിനു ശേഷം എറണാകുളം ജില്ലാ ജയിലില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കും. ആസാമിലെ നൗഗാവ് ജില്ലയിലെ ദോള്‍ഡ ഗ്രാമക്കാരനാണ് അമിറുള്‍ ഇസ്ലാം(23). പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

Related posts