
കായംകുളം: കൃഷ്ണപുരം തോട്ടവിള ഗവേഷണ പ്രാദേശികകേന്ദ്രത്തില്‍ ദേശീയ കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് നടത്തിയ ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗം മലയാളത്തില്‍ പരിഭാഷപ്പെടുത്തി നല്‍കാഞ്ഞതിനെതിരേ ബിജെപി പ്രതിഷേധവുമായി രംഗത്ത്. കൃഷിക്കാര്‍ക്ക് ഗുണകരമായ നിരവധി പദ്ധതികളെകുറിച്ച് കേന്ദ്രമന്ത്രി നടത്തിയ പ്രസംഗം പരിഭാഷ പ്പെടുത്താതിരുന്ന സംഘാടകരുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും ഇതന്വേഷിക്കണമെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

