ഞെട്ടല്‍ മാറാതെ ഐശ്വര്യ! ടിപ്പര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രൈവര്‍ക്കു പരിക്ക്

Tipperമാങ്കാംകുഴി: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി റോഡരുകിലെ മതില്‍ ഇടിച്ച് തകര്‍ത്ത ശേഷം വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വെട്ടിയാര്‍ പാറക്കുളങ്ങര സ്വദേശി മോഹനനാണ് പരിക്കേറ്റത്.      ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .പന്തളം -മാവേലിക്കര റോഡില്‍ വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. വെട്ടിയാര്‍ ക്ഷേത്രത്തിനു സമീപമുള്ള സവി ഭവനത്തില്‍ മോഹനന്‍ പിള്ളയുടെ വീട്ടിലേക്കാണ് ടിപ്പര്‍ ഇടിച്ചു കയറിയത്.

വീടിന്റെ മുന്‍ഭാഗവും ഒരു മുറിയും പൂര്‍ണ്ണമായി തകര്‍ന്നു.  മുറിയില്‍ കിടക്കുകയായിരുന്ന മോഹനന്‍ പിള്ളയുടെ മകള്‍ ഐശ്വര്യ (20 )കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് ഇറങ്ങുന്നതിനിടയിലായിരുന്നു അപകടം.     തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.  കണ്‍ മുമ്പില്‍ അപകടം നേരില്‍ കണ്ടതിന്റെ ആഘാതത്തിലാണ് ഐശ്വര്യ. പന്തളം -മാവേലിക്കര റോഡില്‍ ഇപ്പോള്‍ മണ്ണുമായി അമിത വേഗത്തില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്‌

Related posts