ടൈഗറിനെ പ്രണയിക്കാന്‍ ജാക്വിലിനോ കൃതിയോ?

jaqu040816ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബാഗിയുടെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ സാജിത് നദിയത് വാല അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗത്തിലെ നായിക ശ്രദ്ധ കപൂര്‍ രണ്ടാം ഭാഗത്തി ല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. അപ്പോള്‍പ്പിന്നെ നായകനായ ടൈഗര്‍ ഷറോഫിനെ പ്രണയിക്കാന്‍ ഏതു സുന്ദരി എത്തുമെന്നാണ് ബോളിവുഡിലെ ചര്‍ച്ചയിപ്പോള്‍.

ബോളിവുഡ് സുന്ദരികളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കൃതി സേനന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്.  സാജിത് നദിയത്‌വാലയായിരിക്കും രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. രണ്ടാം ഭാഗത്തിലും നായകന്‍ ടൈഗര്‍ ഷറോഫ് തന്നെ.

സാജിത് ഒരുക്കിയ ഹൗസ്ഫുള്‍ 2വിലും ഹൗസ്ഫുള്‍ 3യിലും ജാക്വലിന്‍ അഭിനയിച്ചിരുന്നു. ഇതോടൊപ്പം സാജിത് സംവിധാനം ചെയ്ത കിക്ക്, സാജിത് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രം ഡിഷ്യും എന്നിവയിലും ജാക്വിലിന്‍ അഭിനയിച്ചിട്ടുണ്ട്. കൃതിയുടെ അരങ്ങേറ്റ ചിത്രം ഹീറോ പാന്തി നിര്‍മിച്ചതും സാജിതായിരുന്നു. കോറിയോഗ്രാഫര്‍ അഹമ്മദ് ഖാന്‍ ചിത്രം സംവിധാനം ചെയ്യുമെന്നാണ് വിവരം.

Related posts