മുംബൈ: മുംബൈയില്‍ ഡാന്‍സ് ബാറുകള്‍ക്കു ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് നാലു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. ലൈസന്‍സ് അനുവദിക്കുന്നതിനായി മേലുദ്യോഗസ്ഥര്‍ക്കു തെറ്റായ വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയ കുറ്റത്തിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ, ഡാന്‍സ് ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കാന്‍ സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച് 15ന് മുമ്പ് ലൈസന്‍സുകള്‍ അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
ഇതേതുടര്‍ന്നാണ് ഡാന്‍സ് ബാറുകളെക്കുറിച്ച് റിപ്പോര്‍ട്ട് ശേഖരിക്കാന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. ഈ റിപ്പോര്‍ട്ട് നല്‍കിയതില്‍ ക്രമക്കേട് കണെ്്ടത്തിയതിനെ തുടര്‍ന്നാണ് നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.