ഡ്രൈവിംഗ് ലൈസന്‍സില്‍ ഫോട്ടോമാറ്റിയൊട്ടിച്ച് ആള്‍മാറാട്ടം;ബസ് ഉടമ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി

KTM-DRIVERകോട്ടയം: സ്വകാര്യ ബസില്‍ ഡ്രൈവറായി എത്തിയ ആള്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ ഫോട്ടോമാറ്റിയൊട്ടിച്ച ആള്‍മാറാട്ടം നടത്തിയതായി പരാതി. നാലു ദിവസം ജോലി ചെയ്തിട്ടും ഡ്രൈവര്‍ ലൈസന്‍സിന്റെ ഒറിജിനല്‍ നല്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ബസുടമ ലൈസന്‍സ് കോപ്പിയുമായി ആര്‍ടി ഒഫിസിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോട്ടോ മാറ്റിയൊട്ടിച്ച് ആള്‍മാറാട്ടം നടത്തിയതാണെന്് വ്യക്തമായത്. ഇതേ തുടര്‍ന്ന് വെസ്റ്റ് പോലീസില്‍ പരാതി നല്കിയിരിക്കുകയാണ്.

കോട്ടയം -കരിപ്പൂത്തിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎംവി ബസില്‍ ഡ്രൈവറായി എത്തിയ ആളാണ് തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നത്. മര്യാതുരുത്ത് സ്വദേശി മിഥുന്‍ മോഹന്‍ എന്നയാള്‍ക്കെതിരേയാണ് പരാതി നല്കിയത്.  മിഥുന്‍ ബസുടമയ്ക്ക നല്‍കിയ ലൈസന്‍സ് ചെങ്ങളത്തുള്ള പ്രഭുവിന്റെതായിരുന്നു. ലൈസന്‍സില്‍ പ്രഭുവിന്റെ ഫോട്ടോമാറ്റി മിഥുന്റെ ഫോട്ടോയാണ് ഒട്ടിച്ചിരിക്കുന്നതെന്നാണ് പരാതി. അഡ്രസും മറ്റു വിവരങ്ങളുമെല്ലാം പ്രഭുവിന്റെതാണെന്ന് ബസുടമയെ ധരിപ്പിച്ചു. ‘

ഉണ്ണി എന്നാണ് വിളിക്കുന്നതെന്നും യഥാര്‍ഥ പേര് പ്രഭു എന്നാണെന്നുമാണ് പറഞ്ഞത്. എന്നാല്‍ ലൈസന്‍സിന്റെ ഒറിജില്‍ കാണിക്കാന്‍ വിസമ്മതിച്ചു. നാലു ദിവസം ജോലി ചെയ്തിട്ടും ഒറിജിനല്‍ ലൈസന്‍സ് നല്കാതെ വന്നപ്പോഴാണ്  ബസുടമ കോട്ടയം ആര്‍ടിഒ ഓഫീസിലെത്തി   അന്വേഷണം നടത്തിയത്. വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts