തകര്‍ന്നടിഞ്ഞ് ഓസീസ്; ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്

sp-barzhaഹൊബാര്‍ട്ട്: പെര്‍ത്ത് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 85 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ വെര്‍നോണ്‍ ഫിലാന്‍ഡറാണ് ഓസീസിനെ തകര്‍ത്തത്. പരിക്കേറ്റ ഡെയ്ല്‍ സ്‌റ്റെയിന് പകരമെത്തിയ കെയ്ല്‍ അബോട്ട് മൂന്ന് വിക്കറ്റ് നേടി.

48 റണ്‍സോടെ പുറത്താകാതെ നിന്ന ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. സ്മിത്തിന് പുറമേ ജോ മിന്നി (10) മാത്രമാണ് രണ്ടക്കം കടന്നത്. ഡേവിഡ് വാര്‍ണര്‍ (1), ജോ ബേണ്‍സ് (1), ഉസ്മാന്‍ കവാജ (4), ആഡം വോജസ് (0), കാലും ഫെര്‍ഗ്യൂസണ്‍ (3), പീറ്റര്‍ നെവില്‍ (3) എന്നിവരെല്ലാം വന്നപോലെ മടങ്ങി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 119/4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ 34 റണ്‍സ് ലീഡ് സന്ദര്‍ശകര്‍ സ്വന്തമാക്കി കഴിഞ്ഞു. ഹാഷിം ആംല (43), ടെമ്പ ബാവുമ (19) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ പിഴുതു.

Related posts