കോട്ടയം: കൊടുങ്ങൂര്‍-മണിമല റോഡില്‍ തേക്കാനത്ത് ഇടഞ്ഞ കൊമ്പന്‍ ഓട്ടോറിക്ഷ തകര്‍ത്തു. ഇന്നു രാവിലെ ഒമ്പതിന് വാഴൂര്‍ കല്ലൂത്താഴെ രാജേന്ദ്രന്റെ സുന്ദര എന്ന കൊമ്പനാണ് തടിപിടിക്കുന്നതിനിടെ, വാഹനത്തിന്റെ ശബ്ദം കേട്ട് ഇടഞ്ഞ് ഓടിയത്. ഓട്ടത്തിനിടെ ആനപ്പുറത്തിരുന്ന പാപ്പാന്‍ സജിക്ക് താഴെവീണ് പരിക്കേറ്റു.ഇതിനിടെയാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ആന തകര്‍ത്തത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ് വന്‍ ജനവാലിയും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
തടിപിടിക്കുന്നതിനിടെ ആനയിടഞ്ഞു; റോഡ് അരികില്‍ കിടന്ന വാഹനം തകര്‍ത്തു
