തന്മാത്രയുടെ ഹിന്ദി പതിപ്പില്‍ വിക്രമോ?

Vikram ബ്ലെസിയുടെ തന്മാത്ര ബോളിവുഡിലേക്ക് കടക്കുമ്പോള്‍ നായകന്‍ വിക്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായി മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക്് മുമ്പ് ഇറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ബ്ലെസി തന്നെ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെ കുറിച്ചോ ചിത്രീകരണത്തെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ആടുജീവിതത്തിന് മുമ്പ് തന്മാത്രയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.

Related posts