തന്റെ മുന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് ഇപ്പോള്‍ കിട്ടുന്ന കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് നടി മഞ്ജു വാര്യര്‍. സിനിമാപ്രേമികളില്‍ നിന്നും ആരാധകരില്‍ നിന്നും ഞാന്‍ എപ്പോഴും കേള്‍ക്കുന്ന പരാതി മുമ്പ് ചെയ്ത കഥാപാത്രങ്ങളെപ്പോലെ വെല്ലുവി ളിയുള്ള കഥാപാത്രങ്ങളല്ല ഇപ്പോള്‍ ചെയ്യുന്നത് എന്നാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മാത്രമേ ചെയ്യാന്‍ പറ്റു. കരിങ്കുന്നം സിക്‌സസ് , വേട്ട പോലുള്ള ചിത്രങ്ങള്‍ എന്റെ മുന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും മഞ്ജു പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ അവര്‍ സ്വീകരിക്കുന്ന സിനിമകള്‍ ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണെന്നും ഒരു അഭിനേത്രിയെന്ന നിലയില്‍ എന്നെ തേടിയെത്തുന്ന വേഷങ്ങളില്‍ നിന്ന് എനിക്ക് ഒരെണ്ണം തിരഞ്ഞെടുക്കാനേ സാധിക്കൂവെന്നും മഞ്ജു പറഞ്ഞു.