തിരുവനന്തപുരം ചാമ്പ്യന്മാര്‍

sp-tvmതിരുവനന്തപുരം: ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് അത്‌ലറ്റിക് മീറ്റില്‍ 151.33 പോയിന്റ് നേടിയ തിരുവനന്തപുരം ജില്ല ചാമ്പ്യന്മാര്‍. 145 പോയിന്റ് നേടിയ എറണാകുളം രണ്ടാം സ്ഥാനത്തും 143.5 പോയിന്റ് നേടിയ പാലക്കാട് മൂന്നാമതും എത്തി. 75.33 പോയിന്റു നേടിയ മലപ്പുറവും 64 പോയിന്റു നേടിയ കോട്ടയവുമാണ് തൊട്ടു പിന്നിലുള്ള സ്ഥാനങ്ങളിലെത്തിയത്.

രണ്ട് ദിവസങ്ങളിലായി 18 പുതിയ മീറ്റ് റിക്കാര്‍ഡുകളാണ് പിറന്നത്. ആദ്യദിനത്തില്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ അനുമോള്‍ തമ്പി, ഹൈജംപില്‍ മലപ്പുറത്തിന്റെ കെ.എ. റുബീന, ആണ്‍കുട്ടികളില്‍ 100 മീറ്ററിലും ലോംഗ് ജംപിലും പാലക്കാടിന്റെ എം. ശ്രീശങ്കര്‍, 3000 മീറ്ററില്‍ പാലക്കാടിന്റെ പി.എന്‍ അജിത്, പോള്‍വോള്‍ട്ടില്‍ എസ്. അശ്വിന്‍ എന്നിവരാണ് റിക്കാര്‍ഡ് കുറിച്ചത്.

രണ്ടാം ദിനത്തില്‍ പുതിയ മീറ്റ് റിക്കാര്‍ഡിട്ട് മീറ്റിലെ താരങ്ങളായത് പെണ്‍കുട്ടികളുടെ വിഭാഗത്തിലെ എസ്. അര്‍ഷിത(400മീറ്റര്‍ ഹഡില്‍സ്), തിരുവനന്തപുരം, ആല്‍ഫി ലൂക്കോസ് (ലോംഗ്്ജംപ്, ട്രിപ്പിള്‍ ജംപ്)-തിരുവനന്തപുരം, മേഘ മറിയ മാത്യു(ഷോട്ട് പുട്ട്)-, തിരുവനന്തപുരം, മിഡ്‌ലേ റിലേ-തിരുവനന്തപുരം എന്നിവരാണ്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരുണ്‍.വി(400 മീറ്റര്‍)-തൃശൂര്‍, പ്രണവ്.ടി(1500 മീറ്റര്‍)-പാലക്കാട്, എ. റാഷിദ് (400 മീറ്റര്‍ ഹഡില്‍സ്)-മലപ്പുറം, സി.ടി. നിതീഷ് (10000 മീറ്റര്‍ നടത്തം്)-പാലക്കാട്, പി. അമല്‍ (ഡിസ്കസ്‌ത്രോ)- എറണാകുളം, സുധീഷ്.വി.എസ്(ഹാമര്‍ ത്രോ്)-പാലക്കാട്, എബി ഷാജി (ഡെക്കാത്തലണ്‍)-തൃശൂര്‍, മിഡ്‌ലേ റിലേ-തിരുവനന്തപുരവും റിക്കാര്‍ഡ് നേട്ടം കുറിച്ചു. ഇവിടെ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ജൂണില്‍ കോഴിക്കോട് നടക്കു”” ദേശീയ യൂത്ത് മീറ്റിനുള്ള കേരള ടീമിനെ പ്രതിനിധീകരിക്കും.

Related posts