കോഴിക്കോട്: തിരുവമ്പാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മലയോരവികസന സമിതിയുമായി ആശയവിനിമയത്തിനു സന്നദ്ധതയറിയിച്ച് സിപിഎം. മലയോരമേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ വികാരങ്ങളാണ് മലയോരവികസന സമിതി മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പുഘട്ടത്തില്‍ മാത്രമല്ല, കര്‍ഷകരുടെ പ്രശ്നങ്ങളില്‍ എന്നും കൂടെ നിന്ന ചരിത്രമാണ് സിപിഎമ്മിനും ഇടതുമുന്നണിക്കുമുള്ളത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സ്വാഭാവികമായ ഇടപെടല്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് രാഷ്ട്രദീപികയോടു പറഞ്ഞു.
കസ്തൂരി രംഗന്, കാര്‍ഷിക വിലയിടിവ് തുടങ്ങി മലയോരമേഖലയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിലെ വികാരമാണ് മലയോരവികസനസമിതി മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും കൂടി വിഷയമാണ്. തിരുവമ്പാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മലയോരകര്‍ഷകരുടെ കൂടി വികാരമാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് മുന്നണിക്കു നേരത്തേതന്നെ ബോധ്യമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയകാര്യത്തില്‍ അന്തിമ തീരുമാനം കൈക്കോള്ളേണ്ട സംസ്ഥാനനേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മോഹനന് പറഞ്ഞു.