തിരുവനന്തപുരം: ഒല്ലൂര്‍ സ്റ്റേഷനിലെ സബ്‌വേ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ നാളെയും 13നും തൃശൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും.എറണാകുളത്തു നിന്നു രാവിലെ ആറിനു പുറപ്പെടേണ്ട ഗുരുവായൂര്‍ പാസഞ്ചറും ഗുരുവായൂരില്‍ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട തൃശൂര്‍ പാസഞ്ചറും 13ന് ഓടുന്നതല്ല. നാളെ രാത്രി 10.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -പാലക്കാട് അമൃത / രാജ്യറാണി എക്‌സപ്രസ് മൂന്നു മണിക്കൂര്‍ വൈകി 1.30ന് മാത്രമേ പുറപ്പെടുകയുള്ളു.
13ന് രാവിലെ ഏഴിന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് 15 മിനിറ്റ് വൈകി പുറപ്പെടും.ഇന്ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സപ്രസ് ഒല്ലൂര്‍ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിടും. 13ന് പുലര്‍ച്ചെ ഒന്നിന് പുറപ്പടേണ്ട തിരുവനന്തപുരം -നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 50 മിനിറ്റ് വൈകി 1.50ന് പുറപ്പെടും. ഇന്നു പുറപ്പെടുന്ന തിരുവനന്തപുരം -മംഗലാപുരം എക്‌സപ്രസ് ഒല്ലൂര്‍ സ്റ്റേഷനില്‍ 80 മിനിറ്റ് പിടിച്ചിട്ടേക്കും.നാളത്തെ ഗുരുവായൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസും ബംഗളൂരു എറണാകുളം എക്‌സ്പ്രസും തൃശൂര്‍ സ്റ്റേഷനില്‍ 20 മിനിറ്റ് പിടിച്ചിടും.