തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ തുടങ്ങി: സ്ഥിതികള്‍ വിലയിരുത്താന്‍ എംപിയും

tcr-radiationമുളങ്കുന്നത്തുകാവ്: ഏറെ നാളായി പ്രവര്‍ത്തനരഹിതമായിരുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ മെഷിന്‍ അറ്റകുറ്റപ്പണി നടത്തി തല്‍ക്കാലം നന്നാക്കിയതോടെ റേഡിയേഷന്‍ ചികിത്സ പുനരാരംഭിച്ചു. അടിയന്തിരമായി റേഡിയേഷന്‍ നടത്തേണ്ട രോഗികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ റേഡിയേഷന്‍ നടത്തുന്നത്. നേരത്തെ 150ല്‍പരം പേര്‍ക്ക് റേഡിയേഷന്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇരുപതോളം പേര്‍ക്ക് മാത്രമാണ് നടത്തുന്നത്.

റേഡിയേഷന്‍ മെഷിന്റെ പ്രവര്‍ത്തനം നോക്കി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പി.കെ.ബിജു എംപി, ജില്ല കളക്ടര്‍ ഡോ.എ.കൗശിഗന്‍ എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. ഒരു മാസത്തിനകം റേഡിയേഷന്‍ മെഷിന്റെ സോഴ്്‌സ് മാറ്റി പുതിയത് സ്ഥാപിച്ച് മെഷിന്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാരിന് മുമ്പാകെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന് കളക്ടര്‍

Related posts