തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും സിനിമയില്‍ പിന്നണി പാടാന്‍ പോകുന്നതായി വാര്‍ത്തകള്‍. തന്റെ പുതിയ ചിത്രമായ നായകിക്കു വേണ്ടിയാണ് തൃഷ ഗായികയാകുന്നത്. ഗോവര്‍ ധന് റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം പാടുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. സംഗീത സംവിധായകന് രഘു ഈണം നല് കുന്ന ഗാനം ചിത്രത്തി ന്റെ പ്രമോഷനു വേണ്ടി ഉപയോഗിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്, സുഷമ രാജ്, സത്യം രാജേഷ്, ജയപ്രകാശ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറര്‍ കോമഡിയായ നായകി നിര്‍മിക്കുന്നത് ഗിരിധര്‍ പ്രൊഡക്്ഷന്‍സിന്റെ ബാനറില്‍ തൃഷയുടെ മുന്‍ മാനേജരായ ഗിരിധര്‍ മാമിദി പള്ളിയാണ്.
തൃഷയും പിന്നണി പാടുന്നു; പുതിയ ചിത്രമായ നായകിക്കു വേണ്ടിയാണ് തൃഷ ഗായികയാകുന്നത്
