തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസ് തകരുമെന്ന് വിദ്യാസാഗര്‍

alp-vidhyasagarചേര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസ് തകരുമെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍. കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വെള്ളാപ്പള്ളിയുടെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും ഭരണവും തെരഞ്ഞെടുപ്പിന് ശേഷം അവസാനിക്കും.

മൈക്രോഫിനാന്‍സ് തട്ടിപ്പ്‌കേസില്‍ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളിയോട് അനുഭാവം കാണിക്കുകയാണെന്ന ആക്ഷേപത്തിന് കഴമ്പുണ്ട്.
ശ്രീനാരായണ ദര്‍ശനങ്ങളെ ചാക്കില്‍കെട്ടി ആര്‍എസ്എസ്സിന്റെ ആലയത്തിലിട്ടപ്പോള്‍ ശ്രീനാരായണഗുരു കണ്ണ് തുറന്നിട്ടുണ്ട്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും നടന്നിട്ടുള്ള സാമ്പത്തിക അപഹരണം കണ്ടുപിടിക്കാന്‍ നിയമഭേദഗതി വരെ നടത്താമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാസാഗര്‍ പറഞ്ഞു.   ജനാധിത്യവേദി പ്രസിഡന്റ് ഋഷി ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. ജി.മോഹന്‍ദാസ്, പ്രഫ. എം.എസ്. പ്രസന്ന, സി.കെ. ശശാങ്കന്‍ ചാരങ്കാട്ട്, ജി.എസ്. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Related posts