പത്തനാപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ വര്‍ധി ക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി. എം സുധീരന്.കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ അക്രമണത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യങ്ങളോട് സംസാരിക്കു കയായിരുന്നു സുധീരന്.പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കുന്നത് പുതിയ പ്രവണതയായി മാറിയിരിക്കുക യാണ്.
അക്രമസംഭവങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ അഭ്യന്തരവകുപ്പ് തയാറാകണം. പോലീസിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ല.പാര്‍ട്ടി നോക്കാതെ ക്രിമിനലുകള്‍ ക്കെതിരെ നടപടി സ്വീകരിക്കാന്‍ പിണറായി തയാറാകണം.മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വരെ അഞ്ചോളം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തിട്ടുണ്ട്.
അക്രമങ്ങള്ക്കെതിരെഅടിയന്തിരനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ടെന്നും സുധീരന് കൂട്ടിചേര്‍ത്തു. കെ പി സി സി സെക്രട്ടറി ജി രതികുമാര്‍,സി ആര് നജീബ്,ബാബു ജോര്‍ജ്ജു,ബാബു മാത്യു,പള്ളിത്തോപ്പില്‍ ഷിബു,ചേത്തടി ശശി,എം ഷേക്ക് പരീത്,ജി രാധാമോഹന്‍,ചെമ്പനരുവി മുരളി,ജെ എല്‍ നസീര്‍,കെ അബ്ദുല്‍ റഹ്മാന്,അഡ്വ.എം സാജുഖാന്‍,പുന്നല ഉല്ലാസ്കുമാര്‍,കറവൂര്‍ സുരേഷ്,വടകോട് മോനച്ചന്,ലതാ സി നായര്‍,യു നൗഷാദ്,ഷിബു അമ്പഴവേലില് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.