കോട്ടയം: തെരഞ്ഞെടുപ്പ് ഫലത്തില്‍ കരുത്ത്കാട്ടി നോട്ട. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ചത് സ്വതന്ത്രന്‍മാരേക്കാള്‍ വോട്ട് കൂടുതല്‍. കടുത്തുരുത്തിയിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 1533 വോട്ടുകളാണ് നോട്ടയ്ക്ക് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് പൂഞ്ഞാറിലാണ് 313. പാലായില്‍ നോട്ടയ്ക്ക് 907 വോട്ടുകളും വൈക്കത്ത് 800 വോട്ടുകളും ഏറ്റുമാനൂരില്‍ 600 വോട്ടുകളും ലഭിച്ചു. കോട്ടയത്ത് 483, പുതുപ്പള്ളിയില്‍ 630, ചങ്ങനാശേരി 571, കാഞ്ഞിരപ്പള്ളി 618 എന്നിങ്ങനെയാണ് നോട്ടയ്ക്ക് ലഭിച്ച വോട്ട്.
ഒന്‍പത് മണ്ഡലങ്ങളിലുംകൂടി 6455 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. നോട്ട ഒറ്റയ്ക്ക് 6455 വോട്ടുകള്‍ നേടിയപ്പോള്‍ ആകെയുണ്ടായിരുന്ന 29 സ്വതന്ത്ര സ്ഥാനാര്‍ഥികളെല്ലാം ചേര്‍ന്ന് 8792 വോട്ടുകളേ നേടിയുള്ളു. നോട്ടയ്ക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ച പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം സ്വതന്ത്ര സ്ഥാനാര്‍ഥികളുണ്ടായിരുന്നത്.