തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരസ്യത്തില്‍ രജനികാന്ത്

rajinikanthചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ രജനീകാന്തിനുള്ള പിന്തുണ കണക്കിലെടുത്തു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജനീകാന്തിനെ നിയോഗിച്ചു.

വോട്ട് അവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചാണു പരസ്യത്തിലൂടെ രജനി ജനങ്ങള്‍ക്കു നല്കുന്ന സന്ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. അടുത്ത പരസ്യ ചിത്രത്തില്‍ സിനിമാതാരം നയന്‍താരയായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലക്‌ഹോണി അറിയിച്ചു.

Related posts