കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാജമദ്യത്തിന്റെയും ലഹരി മരുന്നിന്റെയും വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനു എക്സൈസ് വകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്പെഷല്‍ ഡ്രൈവ് തുടങ്ങി. രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം കോഴിക്കോട് ഡിവിഷന് ഓഫീസ് കേന്ദ്രമാക്കി ആരംഭിച്ചിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് കണ്ട്രോള് റൂമിലോ എക്സൈസ് ഓഫീസുകളിലോ, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലോ പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോ ഷികങ്ങള് നല്‍കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.സുരേഷ് അറിയിച്ചു.
പരാതികളറിയിക്കേണ്ട നമ്പറുകള്‍: ഡിവിഷനല്‍ എക്സൈസ് കണ്ട്രോള് റൂം -0495 2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട്- 0495 2372927, 9447178063, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട്- 0495 2375706, 9496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട്- 0495 2376762, 9400069677, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര -0496 2610410, 9400069679, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര- 0496 2515082, 9400069680, എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക്- 0495 2422200, 9400069683, എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്് 0495-2722991, 9400069682, എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം-0495 2802766, 9400069684, എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി- 0495 2224430, 9400069685, എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍- 0495 2263666, 9400069686, എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി- 0495 26244101, 9400069687, എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി-0495 2641830, 9400069688, എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര- 0495 2516715, 9400069689, എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം-0496 2556100, 9400069690, എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍- 0496 2509050, 9400069692.