തെരുനായ് കൂട്ടത്തെ ഭയന്നോടിയ വീട്ടമ്മ കുഴിയില്‍ വീണ് കാലൊടിഞ്ഞു

tvm-pattilegആറ്റിങ്ങല്‍: നായക്കൂട്ടത്തെ കണ്ട് ഭയന്നോടിയ വീട്ടമ്മ കുഴിയില്‍ വീണ് കാലൊടിഞ്ഞു. ആലംകോട്, പെരുംകുളം, അജ്മീര്‍ മന്‍സിലില്‍ അസീന(29)യാണ് നായക്കൂട്ടത്തെ ഭയന്ന് ഓടുമ്പോള്‍ താഴ്ചയിലേയ്ക്കു വീണ് പരിക്കേറ്റത്.  പെരുംകുളം പോസ്റ്റ് ഓഫീസിനു സമീപമുള്ള വഴിയിലാണ് നായ ആക്രമിക്കാനെത്തിയത്. ആദ്യം വന്ന നായയെ ആട്ടിപ്പായിച്ചെങ്കിലും കൂടുതല്‍ നായകള്‍ ചുറ്റുംകൂടുകയായിരുന്നു. രക്ഷപ്പെടാന്‍ ഓടിയ അസീന റോഡരികിലെ വലിയ കുഴിയിലേയ്ക്കു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് നായകളെ ഓടിച്ചശേഷം അസീനയെ കുഴിയില്‍ നിന്നും രക്ഷിച്ചത്. കാലൊടിഞ്ഞ അസീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts